കോതമംഗലം: വനംവകുപ്പിൽനിന്ന് വിരമിച്ച ജീവനക്കാരുടെ സംഘടനയായ വനകുടുംബം സംസ്ഥാന സമ്മേളനവും പഠനക്യാമ്പും തട്ടേക്കാട് നടന്നു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. കെ. വിജയകുമാർ അദ്ധ്യക്ഷതവഹിച്ചു.
പി.ജി. അനിൽകുമാർ, സി.ടി. ഔസേഫ്, വി.എൻ. ജലജകുമാരി, വി.ആർ. ശങ്കരപ്പിള്ള, കെ.പി. വിൻസന്റ് , ടി.ആർ. വിജയൻ, എം.പി.സർവാത്മജൻ, അബ്ദുൾ ഗഫൂർ, എ. കരീം, വി.കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡന്റായി കെ. വിജയകുമാർ (തിരുവനന്തപുരം), വൈസ് പ്രസിഡന്റുമാരായി വി.ആർ. ശങ്കരപ്പിള്ള (തൊടുപുഴ), വി.കെ. കൃഷ്ണൻ (കോതമംഗലം), ജനറൽ സെക്രട്ടറിയായി പി.ജി. അനിൽകുമാർ (കോട്ടയം), സെക്രട്ടറിമാരായി കെ.പി. വിൻസന്റ്, എം. ജെ. ലൂക്കോസ്, ടി.ആർ. വിജയൻ, കെ. രാധാകൃഷ്ണൻ, എ. കരീം, ഖജാൻജിയായി വി.എൻ. ജലജകുമാരി എന്നിവരെ തിരഞ്ഞെടുത്തു.