വൈപ്പിൻ: പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയിൽ കെ.സി.വൈ.എമ്മിന്റെയും ഡോൺ ബോസ്‌കോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മുനമ്പം സി.ഐ എം.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. റെക്ടർ. ഡോ. ആന്റണി കുരിശിങ്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ഫാ. ക്ലോഡിൻ സിവേര ,ഫാ. ജോമിറ്റ് നടുവിലവീട്ടിൽ, ഫാ. ടോണി ഫിലിപ്പ് പിൻഹീറോ, ജോസ് കുറുപ്പശേരി, ഗോഡ്‌വിൻ ഡിസിൽവ, പ്രിൻസ് പനക്കപ്പറമ്പിൽ, എ.കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. ഡോ. പോൾ ആന്റണി, ഡോ. നിഖിൽ മാത്യു, ഡോ. സൂരജ് മേനോൻ, ഡോ. നിഷ നൻഗേതു എന്നിവർ നേതൃത്വം നൽകി.