കുറുപ്പംപടി : അകനാട് ഗവ. എൽ.പി.സ്കൂളിന്റെ 75-ാം വാർഷികാഘോഷം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഴക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ. ജെ. മാത്യു, പഞ്ചായത്ത് അംഗങ്ങളായ നിഷ സന്ദീപ്, വിപിൻ പരമേശ്വരൻ, സിനിമാ താരങ്ങളായ സജിവ് കുമാർ, ഷൈജോ അടിമാലി, ഹെഡ്സ്‌മിസ്ട്രസ് കെ.കെ. സുഭ. പി.ടി.എ പ്രസിഡന്റ് ജോബി ജോൺ, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് , ടി.കെ. സാബു എന്നിവർ സംസാരിച്ചു.