പെരുമ്പാവൂർ: ആശാൻസ്മാരക സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം പ്രൊഫ.കെ.ഇ. നാരായണ കൈമൾ നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പുരസ്കാരവിതരണം നടത്തി. സാഹിത്യവേദി പ്രസിഡന്റ് എം.എം. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രവിത ഹരിദാസ്,

സെക്രട്ടറി ജോൺസൺ ഇരിങ്ങോൾ, ഡോ.കെ.എ. ഭാസ്കരൻ, സ്മാരക ട്രസ്റ്റ് ചെയർമാൻ പി.കെ.സോമൻ, അഡ്വ.സി. ഗിരീഷ് കുമാർ, പോൾ ആത്തുങ്കൽ, എൻ.ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു.