വൈപ്പിൻ: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ജെ. ഷൈനിന്റെ വൈപ്പിൻ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. എൽ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, എ.പി. പ്രിനിൽ, ടി. രഘുവരൻ, ടോമി ജോസഫ്, സാബു ജോർജ്, പ്രമോദ് മാലിപ്പുറം, പി.കെ. രാഘവൻ, റോയ് ബി. തച്ചേരി, എൻ.എ. ജയിൻ, ഡോ.കെ.കെ. ജോഷി, കെ.എ. സാജിത്ത്, എം.എച്ച്. റഷീദ്, കെ.കെ. വേലായുധൻ, ആന്റണി സജി തുടങ്ങിയവർ സംസാരിച്ചു.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. രക്ഷാധികാരിയും കെ.എൽ. ദിലീപ് കുമാർ ചെയർമാനുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.