വൈപ്പിൻ: പാലിയം സമര രക്തസാക്ഷിയായ എ. ജി. വേലായുധന്റെ 76-ാം അനുസ്മരണം മാലിപ്പുറത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ. എൽ. ദിലീപ് കുമാർ പതാക ഉയർത്തി. പി. ജെ. കുശൻ അദ്ധ്യക്ഷത വഹിച്ചു. പി.ഒ. ആന്റണി, പി. എസ്. ഷാജി, കെ.ജെ. ഫ്രാൻസിസ്, ടി.കെ. ഗോപാലകൃഷ്ണൻ , ഡോളർമാൻ കോമത്ത്, വി.കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.