കോലഞ്ചേരി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജ് എം.ബി.എ വിഭാഗവും ഐക്കരനാട് പഞ്ചായത്തും സംയുക്തമായി ഒരു വീട് ഒരു വനിതാ സംരംഭക എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വനിത സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും "സ്വരം എക്‌സ്‌പോ 2024" 12 ന് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ മികച്ച വനിതാ സംരംഭക അവാർഡ് നേടിയ ഷൈജി ആഷ്ലി മുഖ്യാതിഥിയാകും. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ കോളേജ് പി.ജി ബ്ളോക്കിലാണ് എക്സ്പോ. പൊതുജനങ്ങൾക്ക് പ്രദർശനം കാണാം.