ആലുവ: ദേശീയപാതയിൽ മുട്ടത്ത് റെയിൽവേ ട്രാക്കിന് സമീപം ചവറുകൂനയ്ക്ക് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മെട്രോ പില്ലർ നമ്പർ 73ന് സമീപം തീപിടിത്തമുണ്ടായത്. സമീപത്തെ ചവർകൂനയ്ക്ക് തീ കത്തിച്ചപ്പോൾ പടർന്നതാണെന്നാണ് നിഗമനം. സംഭവസ്ഥലത്ത് റെയിൽവേയുടെയും കൊച്ചി മെട്രോയുടെയും ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തി.