കോലഞ്ചേരി: പുത്തൻകുരിശ് ഭണ്ഡാരക്കവല കനാൽ ബണ്ട് ലിങ്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.എസ്. ബാബു അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, പഞ്ചായത്ത് അംഗം വിഷ്ണു വിജയൻ, മുൻ അംഗങ്ങളായ അംബിക നന്ദനൻ, എം.എം. തങ്കച്ചൻ, വാസന്തി വിജയൻ, ജോർജ് എന്നിവർ സംസാരിച്ചു.