dd
ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടിയ ശ്രീദേവി ഉണ്ണി

കൊല്ലം: നീണ്ട ഇടവേളയ്ക്കുശേഷം ചിലങ്ക അണിഞ്ഞതിന്റെ പരിഭ്രമമില്ലാതെ ഭരതനാട്യമാടി ശ്രീദേവി (42) നേടിയത് പൊൻതിളക്കമുള്ള വിജയം. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി കലോത്സവത്തിലാണ് ബി.എ മലയാളം വിദ്യാർത്ഥിനി ശ്രീദേവി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ആലുവ സ്വദേശിയായ ശ്രീദേവി സ്കൂൾ പഠനകാലത്ത് മത്സരങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. വിവാഹവും സഹകരണ ബാങ്കിലെ ജോലിയുമൊക്കെയായി തിരക്കായപ്പോൾ നൃത്തത്തോട് വിടപറഞ്ഞു. ഡിഗ്രിക്ക് ചേർന്നതോടെ വീണ്ടും ചിലങ്കയണി‌ഞ്ഞു. വേദിയിലേക്കുള്ള മടങ്ങിവരവിൽ

ഒന്നാം സമ്മാനം ലഭിച്ചതോടെ മുന്നോട്ടുള്ള യാത്രയിൽ കലയ്ക്കും സമയം മാറ്റിവയ്ക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ശ്രീദേവി.

ജി.എസ്.ടി ഉദ്യോഗസ്ഥനായ ഭർത്താവ് ഉണ്ണിയും മക്കളായ കൃഷ്ണപ്രസാദും ദേവനന്ദും ശ്രീദേവിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.