കിഴക്കമ്പലം: നവീകരിച്ച മുസ്ളിം ലീഗ് പട്ടിമറ്റം ഓഫീസ് ഉദ്ഘാടനം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി.

വി.പി. സജീന്ദ്രൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ.വി.സി അഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, പി.എ. സലിം, പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം, കെ.കെ. അലി, ഷാജിത നൗഷാദ് , കെ.എ. അഹമ്മദ് ഹാജി, എം.എച്ച്. ഹനീഫ, പി.കെ. അബൂബക്കർ, വി.പി. മുഹമ്മദ്, ​ടി.വി. പരീത് എന്നിവർ സംസാരിച്ചു.