padam
കെ.എൽ.ഐ.യു 10ാം സംസ്ഥാന സമ്മേളനം ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും സമഗ്ര ഇൻഷ്വറസ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ (കെ.എൽ.ഐ.യു) സംസ്ഥാന സമ്മേളനം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കടമകളും കർത്തവ്യങ്ങളും സംബന്ധിച്ച സർക്കാർ ഉത്തരവിൽ അപാകതയുള്ളതിനാൽ പുന:പരിശോധിക്കും. സീനിയോറിട്ടി ലിസ്റ്റ് വൈകാതെ പ്രസിദ്ധപ്പെടുത്തും. ഓൺലൈൻ സ്ഥലംമാറ്റം 2024 അടിസ്ഥാനമായി നടപ്പാക്കും. പാൽ ഉത്പാദനത്തിൽ ഒരു വർഷത്തിനകം സ്വയംപര്യാപ്തത നേടുമെന്നും മന്ത്രി വ്യക്തമാക്കി.

സംഘാടക സമിതി ചെയർമാൻ കെ.എം.ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയച്ചന്ദ്രൻ കല്ലിംഗൽ മുഖ്യപ്രഭാഷണം നടത്തി. മുൻ ജനറൽ സെക്രട്ടറി പി.യു. പ്രേംദാസ്, സി​.എസ്. അനിൽകുമാർ, സംഗീത സംവിധായകൻ കെ.എസ്. ഹരികൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് സുരേഷ് ബാബു കെ.സി പതാക ഉയർത്തി.