chinjurani
കേരള എൻജിനീയറിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എൻജിനീയറിംഗ് മേഖലയിലെ ജീവനക്കാരുടെ അമിത ജോലി ഭാരം ലഘൂകരിക്കാൻ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് ഉദ്യോഗാർത്ഥികളെ നിയമിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള എൻജിനീയറിംഗ് സ്റ്റാഫ് അസോസിയേഷൻ (കെ.ഇ.എസ്.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

എൻജിനീയറിംഗ് ജീവനക്കാരുടെ തസ്തിക പുനർനാമകരണം നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.ഇ.എസ്.എ. സംസ്ഥാന പ്രസിഡന്റ് പി.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്ങൽ, വൈസ് ചെയർമാൻ വി.സി. ജയപ്രകാശ്, സെക്രട്ടേറിയറ്റംഗം അജയൻ, വി.വി. ഹാപ്പി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എ. രാജീവ്, സംസ്ഥാന സെക്രട്ടറി അരുൺ കിഷോർ, എൻ.എം. അജിത് എന്നിവർ സംസാരിച്ചു.