മട്ടാഞ്ചേരി: ഹോളി ആഘോഷ വരവറിയിച്ച് കൊച്ചിയിൽ തെരുവുകൾ ചുറ്റിയെത്തിയ ബോധനെ പ്രതിഷ്ഠിച്ചു. ഇതോടെ പശ്ചിമകൊച്ചിയിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഹോളി ആഘോഷങ്ങൾക്ക് തുടക്കമായി. പാരമ്പര്യ വാദ്യമായ തപ്പും ചെണ്ടയും ഒറ്റകുറു ചെണ്ടയുമായി കൊങ്കണി തെരുവുകളിലുടെയാണ് ദേശം കാണൽ നടത്തി എഴുന്നള്ളിച്ചത്. തുടർന്ന് ബോധനെ ക്ഷേത്രരഥവീഥിയിലെ ആൽമരത്തിൽ പ്രതിഷ്ഠിച്ചതോടെ ഹോളി -മഞ്ഞക്കുളി ആഘോഷവര വറിയിപ്പായി. 25 നാണ് ഹോളി ആഘോഷം. 31 നാണ് മഞ്ഞക്കുളി. അതുവരെ ബോധൻ ജനങ്ങളുടെ കാഴ്ചയാകും.

 ബോധൻ

ചെറളായി - അമരാവതി ദേശങ്ങളിലാണ് പാരമ്പര്യ സ്മൃതി കളുമായി കാമദേവ സങ്കല്പവുമായുള്ള ബോധനെ എഴുന്നള്ളിക്കുക. ഒൻപതടി ഉയരമുള്ള മനുഷ്യ രൂപത്തിലുള്ള വൈക്കോൽ നിർമ്മിത രൂപമാണ് ബോധൻ. ചെറളായിയിലെ ആൽമരത്തിലും അമരാവതിയിൽ തെരുവോരങ്ങളിലുമാണ് ബോധ പ്ര തിഷ്ഠ നടത്തിയത്. ചില കൊങ്കണി ഭവനങ്ങളിലും ബോധനെ സ്ഥാപിക്കാറുണ്ട്. ശിവരാത്രി കറുത്തവാവ് ദിനത്തിൽ ബോധ പ്രതിഷ്ഠയോടെ ഹോളി മഞ്ഞക്കുളി വരെയാണ് ആഘോഷം. ഹോളി ദിനത്തിൽ രാത്രി ഹോളികയെ അഗ്നിക്കിരയാക്കുന്ന സങ്കല്പവുമായി ആഘോഷവുംനടക്കും.