കൊച്ചി: സംസ്ഥാനത്തെ പ്രീ പ്രൈമറി അദ്ധ്യാപകരും ജീവനക്കാരും നേരിടുന്ന അവഗണ അവസാനിപ്പിക്കണമെന്ന് എച്ച്.ആർ.പി.എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പ്രീ പ്രൈമറി അദ്ധ്യാപകർക്ക് 5000 രൂപയിൽ താഴെ മാത്രമാണ് വേതനം ലഭിക്കുന്നത്. സ്ത്രീകൾ കൂടുതലായി ജോലിചെയ്യുന്ന ഈ മേഖലയെ ഇങ്ങനെ അവഗണിക്കരുതെന്ന് പ്രകാശ് ചെന്നിത്തല പറഞ്ഞു.