അങ്കമാലി: യു.ഡി.എഫ് ചാലക്കുടി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എം.എൽ.എ, അബ്ദു റഹിമാൻ രണ്ടത്താണി, ജെബി മേത്തർ എം.പി, എം.എൽ.എമാരായ അനൂപ് ജേക്കബ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, നേതാക്കളായ കെ.പി. ധനപാലൻ, പി.ജെ. ജോയി, മുഹമ്മദ് ഷിയാസ്, ജോസ് വള്ളൂർ, വി.പി. സജീന്ദ്രൻ, എസ്. അശോകൻ, അബ്ദുൾ മുത്തലിബ്, ഡൊമിനിക് പ്രസന്റേഷൻ, ജോർജ് സ്റ്റീഫൻ, ഷിബു തെക്കുംപുറം, ബൈജു മേനാച്ചേരി എന്നിവർ സംസാരിച്ചു.