 
കാക്കനാട്: ലയൺസ് ക്ലബ് തൃക്കാക്കരയും ശാസ്താംമുകൾ ലയൺസ് ക്ലബും നീറ്റ ജലറ്റിൻ കമ്പനിയും സംയുക്തമായി കാക്കനാട് പാറക്കമുകൾ ശ്രീനാരായണ സഭാ ഹാളിൽ  നടത്തിയ സൗജന്യ തിമിര ശാസ്ത്രക്രിയ ക്യാമ്പ് ലയൻസ് ഹോസ്പിറ്റൽ പ്രസിഡന്റ് വി.അമർനാഥ് ഉദ്ഘാടനം ചെയ്തു. ലയൻസ് ക്ലബ് പ്രസിഡന്റ് എൻ.ആർ ഷാജി അദ്ധ്യക്ഷനായിരുന്നു,
ക്യാമ്പിൽ പ്രദേശവാസികളായ നൂറോളം പേർ പങ്കെടുത്തു. ബി.പി.എൽ കുടുംബത്തിൽ പെട്ട അർഹരായവർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ക്ലബ് സെക്രട്ടറി സുനിൽ ജോസഫ്, നീറ്റ ജലറ്റിൻ ജനറൽ മാനേജർ രഞ്ജിത് നായർ എന്നിവർ നേതൃത്വം നൽകി.