അങ്കമാലി: റീത്ത പോൾ അങ്കമാലി നഗരസഭ വൈസ് ചെയർപേഴ്‌സൺ സ്ഥാനം രാജിവച്ചു. കോൺഗ്രസിലെ ധാരണ പ്രകാരമാണ് രാജി. റീത്ത പോളിനൊപ്പം രണ്ട് സ്ഥിരംസമിതി അദ്ധ്യക്ഷരും രാജിവെച്ചിട്ടുണ്ട്. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബാസ്റ്റിൻ ഡി. പാറക്കലും ക്ഷേമകാര്യസ്ഥിരംസമിതി അദ്ധ്യക്ഷ ലിസി പോളിയുമാണ് രാജിവച്ചത്.