ആലുവ: കേരളത്തിൽ ഇടതുസർക്കാരിന്റെ ഭാഗമായ ജനതാദൾ സെക്കുലർ പാർട്ടിയുടെ ദേശീയനേതൃത്വം ആരാണെന്ന് വ്യക്തമാക്കണമെന്ന് സി.കെ. നാണു പ്രസിഡന്റായ ജനതാദൾ സെക്കുലർ വൈസ് പ്രസിഡന്റ് ഖാദർ മാലിപ്പുറം ആവശ്യപ്പെട്ടു. ദേവഗൗഡ പ്രസിഡന്റായ ജനതാദൾ സെക്കുലർ ബി.ജെ.പി മുന്നണിയുടെ ഭാഗമായിട്ടും നിലപാട് വ്യക്തമാക്കാത്ത സംസ്ഥാനഘടകത്തിന്റെ നിലപാട് അംഗീകരിക്കാനാകില്ല. ദേവഗൗഡയേയും ബി.ജെ.പി ബന്ധത്തെ എതിർക്കുന്ന സി.കെ. നാണു നയിക്കുന്ന വിഭാഗത്തേയും അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെ ആരാണ് ദേശീയനേതൃത്വമെന്ന് വ്യക്തമാക്കണം.