
കൊച്ചി: ജാതി സെൻസസ് വിഷയത്തിൽ പ്രക്ഷോഭം ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല സമരപ്രഖ്യാപന കൺവെൻഷനുകൾ വിളിച്ചുചേർക്കാൻ എറണാകുളം സഹോദരസൗധത്തിൽ ചേർന്ന ആക്ഷൻ കൗൺസിൽ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഏപ്രിൽ 3ന് കോട്ടയത്തും 6ന് എറണാകുളത്തും 15ന് കോഴിക്കോടും വിപുലമായ കൺവെൻഷൻ സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തിന്റെ തുടർച്ചയാണ് കൺവെൻഷനുകൾ.
ജനറൽ കൺവീനർ പുന്നല ശ്രീകുമാർ, അഡ്വ. ഷെറി ജെ. തോമസ്, എച്ച്. ഷഹീർ മൗലവി, എം. എം. അഷറഫ്, പി.പി. രാജൻ, എ.കെ. സജീവ്, ജി. നിശികാന്ത് തുടങ്ങിയവർ സംസാരിച്ചു.