ആലുവ: എടത്തല പഞ്ചായത് 4, 6 വാർഡുകളിലെ ചുണങ്ങംവേലി - യത്തീംഖാനാ റോഡിൽ നവീകരിച്ച മാംഗോ സ്ട്രീറ്റ് റോഡ് ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രജ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷെബീർ, ഫെസീന അൻസാർ, ജാസ്മിൻ മുഹമ്മദ്, യൂസഫ് മുള്ളംകുഴി തുടങ്ങിയവർ സംസാരിച്ചു.