കൊച്ചി: ഇരുട്ടിന്റെ മറവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കക്കൂസ് മാലിന്യമടക്കം തള്ളുന്ന 11 വാഹനങ്ങൾ പൊലീസ് പിടികൂടി. അനധികൃത മാലിന്യ വാഹനങ്ങൾക്കെതിരെ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ കുടുങ്ങിയത്. ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരംകൊച്ചി സിറ്റി പൊലീസ് പരിധിയിൽ എല്ലായിടത്തും പരിശോധന നടന്നു. അംഗീകൃത പാസ് ഇല്ലാത്തതിനാൽ ആറ് കേസ് രജിസ്റ്റർ ചെയ്തു.