venu-rlv

നെടുമ്പാശേരി: കുറുമശേരി ലക്ഷ്മിസദനത്തിൽ പരേതനായ പ്രഭാകരൻപിള്ളയുടെ മകൻ പ്രമുഖ മൃദംഗവിദ്വാൻ ആർ.എൽ.വി വേണു കുറുമശേരി (കെ.പി. വേണുഗോപാൽ - 60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. നിരവധി പ്രൊഫഷണൽ സ്റ്റേജ് പ്രോഗ്രാമുകളിൽ മൃദംഗ വാദകനായിരുന്നു. കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ, ശ്രീശങ്കരാ സ്‌കൂൾ ഒഫ് ഡാൻസ് കാലടി സെക്രട്ടറി, നാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രട്രസ്റ്റ് സെക്രട്ടറി, കുറുമശേരി അയ്യപ്പഭക്തസംഘം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. കുറുമശേരിയിൽ നാദപ്രിയ ആർട്‌സ് ആൻഡ് മ്യൂസിക് സ്‌കൂൾ നടത്തിവരുന്നു. വാദ്യരത്‌ന അവാർഡ്, തങ്ക ഗോപിക പുരസ്‌കാരം, കലാദർപ്പണം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മാതാവ്: കെ.കെ. സരസ്വതിഅമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ പാറക്കടവ്). ഭാര്യ: മീന (അയിരൂർ വടക്കേടത്ത് കുടുംബാംഗം). മക്കൾ: യദുകൃഷ്ണൻ, ശ്രീലക്ഷ്മി.