വൈപ്പിൻ: ഞാറക്കൽ ബാലഭദ്ര ഭഗവതി ക്ഷേത്രത്തിലെ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 6ന് തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റം. തുടർന്ന് തിരുവാതിരകളി, കൈകൊട്ടിക്കളി. 13ന് വൈകിട്ട് നൃത്തസന്ധ്യ, 14ന് വൈകിട്ട് തിരുവാതിരകളി, കൈകൊട്ടികളി, 15ന് വൈകിട്ട് ഡബിൾ തായമ്പക. 16ന് ഉച്ചയ്ക്ക് ഫ്‌ളൂട്ട് മെലഡീസ്, കൈകൊട്ടിക്കളി, വൈകിട്ട് കരോക്കെ ഗാനമേള, രാത്രി താലസമർപ്പണം. 17ന് മഹോത്സവം. രാവിലെ 9ന് കാഴ്ചശീവേലി, ബാബു പള്ളുരുത്തിയുടെ പഞ്ചാരിമേളം. തുടർന്ന് ആനയൂട്ട്. വൈകിട്ട് 4.30ന് പകൽപ്പൂരം, രാത്രി വർണ്ണമഴ. 18ന് വൈകിട്ട് തിരുവാതിരകളി, രാത്രി താലസമർപ്പണം, പള്ളിവേട്ട. 19ന് രാവിലെ 8ന് ആറാട്ട്, 10ന് ഭക്തിഗാനമേള, രാത്രി 9ന് ഗുരുതി. ചടങ്ങുകൾക്ക് മേൽശാന്തി സുകുമാരൻ മുഖ്യകാർമ്മികത്വം വഹിക്കും.