pacha
എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ് സമ്മേളനം ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി ഉദ്ഘാടനം ചെയ്യുന്നു. ശാഖാ സെക്രട്ടറി ഡോ.എ.കെ. ബോസ്, വൈസ് പ്രസിഡന്റ് സതീഷ് കുളങ്ങര, അയ്യപ്പൻകാവ് ഉണ്ണികൃഷ്ണൻ എന്നിവർ സമീപം

കൊച്ചി: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റിന്റെ വാർഷിക സമ്മേളനം ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.എ.കെ. ബോസ് അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പൻകാവ് ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. സതീഷ് കുളങ്ങര, കെ.പി.തുളസീദാസ്, എൻ.എസ്. ഷിബു, സരസമ്മ രാധാകൃഷ്‌ണൻ, ശാന്തിനി സുധീർ, എ.ആർ. മണി, എ.ഡി. ജയദീപ്, ഷീജ വസന്തകുമാർ എന്നിവർ സംസാരിച്ചു.