ചോറ്റാനിക്കര: കണയന്നൂർ മഹാത്മ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വനിതാദിനാഘോഷം ചോറ്റാനിക്കര വനിത എസ്.ഐ.ശരണ്യ ഉദ്ഘാടനം ചെയ്തു. വനിതാവേദി കൺവീനർ ജെസി മാത്യു അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തക വീണ സനു, ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ ഐ.പി.എസ്.എച്ച്.ഒ വിപിൻ ഗോപിനാഥ്, എസ്.ഐ റോയ് എം.വി, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ. കെ ദാസ്, മഹാത്മ വായനശാല പ്രസിഡൻ്റ് കെ.കെ.ശ്രീകുമാർ, സെക്രട്ടറി ദീപു കുര്യാക്കോസ്, വനിതാവേദി അംഗങ്ങളായ പ്രസീത പി, കീർത്തി ജിജോ എന്നിവർ സംസാരിച്ചു വിവിധ കലാ-കായിക മത്സരങ്ങൾ നടന്നു.