പറവൂർ: എൽ.ഡി.എഫ് പറവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നമ്പൂരിയച്ചൻ ആലിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങി. എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. ഡിവിൻ കെ. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ.ജെ. ഷൈൻ, ടി.ആർ. ബോസ്, കെ.പി. വിശ്വനാഥൻ, മുഹമ്മദ് ആലു, പി.പി. അജിത് കുമാർ, ഷിറോൺ തൈവെപ്പിൽ, എം.എൻ. ശിവദാസൻ, എ.എസ്. അനിൽകുമാർ, യേശുദാസ് പറപ്പിള്ളി എന്നിവർ സംസാരിച്ചു.