ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഐക്യകേരള വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷവും മുതിർന്ന വനിതകളെ ആദരിക്കലും നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് സുനിതാ രാജു അദ്ധ്യക്ഷത വഹിച്ചു. വായനശാലാ പ്രസിഡന്റ് ജെയിൻ ജെ.മൂലൻ. വാർഡ് മെമ്പർ നിജിത ഹിതിൻ,​ ബിൻസി സുനിൽ, ടി.വി.ഷെവിൻ, ഫാനി മുല്ലൂർ, സുമ രാമചന്ദ്രൻ, മേരി ഷൈൻ, കെ.എസ്. വിഷ്ണു, രാധിക , പി.സി. അജയകുമാർ,​ പി.സി.ജിമേഷ്,​ഷൈബി എന്നിവർ സംസാരിച്ചു.