ആലങ്ങാട്: കരുമാല്ലൂർ കൈപ്പെട്ടി ശ്രീഭഗവതി ക്ഷേത്രത്തിൽ 16ന് പ്രതിഷ്ഠാകർമ്മം നടക്കുന്ന നവഗ്രഹക്ഷേത്രത്തിലേക്കുള്ള വിഗ്രഹസമർപ്പണ സംഭാവന ചെട്ടിക്കാട്ടിൽ പുളിയാമ്പുള്ളി ക്ഷേത്രം ട്രസ്റ്റിൽ നിന്ന് കൈപ്പെട്ടി ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി,

ചെട്ടിക്കാട്ടിൽ പുളിയാമ്പുള്ളി ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഭാരവാഹികളായ പ്രസിഡന്റ് സി.എൻ. അനിൽകുമാർ, സെക്രട്ടറി സി.എസ്. ഷിനിൽ, ഖജാൻജി സി.പി. രാജീവ്, വാർഡ് മെമ്പർ ജിജി അനിൽകുമാർ, ട്രസ്റ്റ് അംഗം മഹേശ്വരി മോഹനൻ എന്നിവർ പങ്കെടുത്തു.