1
എഡ്രാക്ക് മേഖല വാർഷികം സി.എൻ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി:എഡ്രാക്ക് പള്ളൂരുത്തി മേഖല കമ്മിറ്റി വാർഷിക പൊതുയോഗം ഡിവിഷൻ കൗൺസിലർ സി.എൻ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ഐ.പി.രവി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ രക്ഷാധികാരി വി.കെ. മനോഹരനെ ആദരിച്ചു. സിസ്റ്റർ ആഗത, പി.പത്മരാജൻ, എ.എ.ജോർജ്ജ്, പി.വി.അതികായൻ, കെ.എ അഫ്സൽ, കെ.എസ്.ശിവൻ, പി.വിജയൻ, കെ.എസ്.രമേശ്,ചന്ദ്രകുമാരി എന്നിവർ സംസാരി​ച്ചു. ഭാരവാഹികളായി എ.എ.ജോർജ്(പ്രസിഡൻ്റ്) കെ.എസ്.രമേശ്,ബിജു അറക്കപ്പാടത്ത്, മേരി അഗസ്റ്റിൻ, പി.എം.സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻ്റുമാർ) കെ.എ.അഫ്സൽ(സെക്രട്ടറി) കെ.എക്സ്.ആൻ്റണി, കെ.എസ്.ശിവൻ, മിനി ലോറൻസ്, ടി.എ.പീറ്റർ (ജോ. സെക്രട്ടറിമാർ) പി.വിജയൻ(ട്രഷർ) എന്നി​വരെ തി​രഞ്ഞെടുത്തു.