പറവൂർ: മാഞ്ഞാലി എസ്.എൻ.ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ എം.ബി.എ വിഭാഗം സംഘടിപ്പിക്കുന്ന മാനേജ്മെന്റ് ഫെസ്റ്റ് തുടങ്ങി. ഡോ. രജീഷ് ശെൽവഗണേശൻ പതാക ഉയർത്തി. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, സെക്രട്ടറി കെ.എം. ലൈജു, ചീഫ് അഡ്വൈസർ എം.കെ. ആഷിക്, ട്രഷറർ മാർഷൽ ടിറ്റോ, പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, എം.ബി.എ വിഭാഗം മേധാവി ഡോ. ജോജു സി. അക്കര തുടങ്ങിയവർ സംസാരിച്ചു.