തൃശൂർ: ചോറ്റാനിക്കര ക്ഷേത്രക്കുളം നവീകരണമുൾപ്പെടെ വിവിധ പദ്ധതികളുമായി കൊച്ചിൻ ദേവസ്വംബോർഡിന്റെ ബഡ്ജറ്റ്. മേജർ ക്ഷേത്രങ്ങളിൽ കമ്പ്യൂട്ടറൈസേഷൻ, ഓൺലൈൻ വഴിപാട്, ഷോപ്പിംഗ് കോംപ്ലക്‌സ് ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് അടുത്ത സാമ്പത്തികവർഷം രൂപംനൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന് 2.10കോടിയും ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിന് 50 ലക്ഷവും വകയിരുത്തി.
ക്ഷേത്രക്കുളങ്ങൾ സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് നവീകരിക്കുക. വടക്കുന്നാഥ ക്ഷേത്ര സൗന്ദര്യവത്കരണത്തിന് അമ്പതുലക്ഷംരൂപ വകയിരുത്തി. തൃപ്രയാർ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ പ്രതീക്ഷയുണ്ടെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, കമ്മിഷണർ സി. അനിൽകുമാർ, സെക്രട്ടറി പി. ബിന്ദു, ഫിനാൻസ് ഓഫീസർ പി. വിമല എന്നിവരും പങ്കെടുത്തു.
അന്നദാന മണ്ഡപം മുതൽ മരാമത്ത് പണി വരെ
ചോറ്റാനിക്കര അന്നദാന മണ്ഡപം: 1 കോടി
കൊടുങ്ങല്ലൂർ ചുറ്റമ്പലം: 1 കോടി
ദേവാങ്കണം ചാരുഹരിതം: 5 ലക്ഷം
ചോറ്റാനിക്കരയിൽ സ്വീവേജ് പദ്ധതി: 50 ലക്ഷം
ക്ഷേത്രങ്ങളിൽ ടോയ്‌ലെറ്റ് : 25 ലക്ഷം
ഭക്തജനങ്ങൾക്കുള്ള അപകട ഇൻഷ്വറൻസ്: 2 ലക്ഷം
ശാന്തിമഠം സ്ഥാപിക്കാൻ: 25 ലക്ഷം
ഉപദേശക സമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന മരാമത്ത് പണികൾക്ക്: 25 ലക്ഷം
ഷോപ്പിംഗ് കോംപ്ലക്സ്
അശോകേശ്വരം, കൈലാസക്ഷേത്രം, പൂങ്കുന്നം, കുത്താമ്പുള്ളി, ചിറ്റൂർ ശ്രീകൃഷ്ണ ക്ഷേത്രം, കൂത്തപ്പാടി, ഏരൂർ
ആകെ വരവ് : 294.53 കോടി
ചെലവ് : 292.10
നീക്കിയിരിപ്പ് : 2.42 കോടി