കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ കാണിനാട് വാർഡിൽ നവീകരിച്ച കുറ്റ ജനകീയ ആരോഗ്യകേന്ദ്രവും വെൽനസ് സെന്ററും പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. ബ്ളോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പഞ്ചായത്ത് അംഗങ്ങളായ എൽസി പൗലോസ്, ബെന്നി പുത്തൻവീടൻ, എം.എം. ലത്തീഫ്, സജിത പ്രദീപ്, സുബിമോൾ, വി.എസ്. ബാബു, ഉഷ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.