കൊച്ചി: ലഹരിക്കേസിൽ പിടിയിലായി ജയിലിൽ കഴിയവേ കുഴഞ്ഞുവീണ് മരിച്ച ബീഹാർ ചാമ്പാരൻ കല്യാൺപൂർ സ്വദേശി രാകേഷ്‌കുമാറിന്റെ (30) കസ്റ്റഡി മരണത്തിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാം. എറണാകുളം എക്‌സൈസ് റേഞ്ച് ഓഫീസിന്റെ കേസിൽ പിടിയിലായ രാകേഷ്‌കുമാർ കഴിഞ്ഞ ഡിസംബർ 31നാണ് എറണാകുളം സബ് ജയിലിൽ കുഴഞ്ഞുവീണ് മരിച്ചത്. തുടർന്ന് ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. പരാതിയുണ്ടെങ്കിൽ ഇക്കാര്യം ഒരാഴ്ചയ്ക്കകം എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരായി മൊഴിനൽകാമെന്ന് കോടതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.