കൊച്ചി: കേരളത്തിൽ അനധികൃതമായി താമസിച്ചതിന് ജയിലിലായ കെനിയൻ യുവതി ഗർഭച്ഛിദ്രത്തിന് അനുമതി തേടി നൽകിയ ഹർജിയിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധനയ്ക്ക് ഹൈക്കോടതി നിർദ്ദേശം. തൃശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശിച്ചത്. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

വിയ്യൂർ സെൻട്രൽ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ് യുവതി. കൊച്ചി നെട്ടൂരിലെ അപ്പാർട്ടുമെന്റിൽ താമസിച്ചിരുന്ന ഇവരെ ജനുവരി 12നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രെബുവരിയിൽ ഗർഭിണിയാണെന്ന് അറിഞ്ഞതെന്നും അമ്മയാകാൻ താത്പര്യമില്ലാത്താതിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടുന്നതുമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഗർഭസ്ഥശിശുവിന് എട്ടാഴ്ച വളർച്ചയുണ്ട്.