ആലുവ: കീഴ്മാട് പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലിയേറ്റീവ് രോഗി-ബന്ധു സംഗമം പഞ്ചായത്ത് പ്രസിഡന്റ്സതി ലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്‌നേഹ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലിസി സെബാസ്റ്റ്യൻ, ഷാജിത നൗഷാദ്, ഷീജ പുളിക്കൽ, റസീല ഷിഹാബ്, കെ.കെ. നാസർ, ഡോ. ദിവ്യരാജ്, സാജു മത്തായി, വി.കൃഷ്ണകുമാർ, ടി.പി. അസീസ്, കെ.എ. ജോയ്, ടി.ആർ. രജീഷ്, ഹിത ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.