മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കടാതി ശാഖയ്ക്ക് കീഴിലെ "ഗുരുസ്മൃതി" യൂണിറ്റ് കുടുംബയോഗം റാക്കാട് കൈമറ്റത്തിൽ നാരായണ വസതിയിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ ഉദ്ഘാടനം ചെയ്തു. ഉഷ ദീപാർപ്പണം നടത്തി. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം.എസ്. ഷാജി അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ കമ്മിറ്റി അംഗങ്ങളായ മണികണ്ഠൻ, ബിനുകുമാർ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സോജൻ, അഖിൽ നാരായണൻ, സിന്ധു വിനോദ് എന്നിവർ സംസാരിച്ചു. ഗിരിജ ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ബിജി ദിലീപിനെ ആദരിച്ചു.