
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ സംരംഭമായ ആൾഇൻ സോണിന്റെ ഫോട്ടോയിലൂടെയും സ്കാനിംഗിലൂടെയും അക്ഷരങ്ങളെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന ഡി.ടി.പി എ.ഐ എന്ന പുതിയ സംവിധാനത്തിന് മികച്ച പ്രതികരണം.ആദ്യ മാസത്തിൽ നൂറിലധികം ഉപഭോക്താക്കളാണ് ലഭിച്ചത്.
പ്രിന്റിംഗ്, മാദ്ധ്യമങ്ങൾ, എഡ്യു ടെക്, അദ്ധ്യാപകർ, അഭിഭാഷകർ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്ക് ഈ ഉത്പന്നം ഗുണകരമാകും.
പുസ്തകത്തിന്റെ ഫോട്ടോ മുതൽ പി.ഡി.എഫ് ഡോക്യുമെൻഡിൽ നിന്ന് വരെ എഡിറ്റ് ചെയ്യാവുന്ന രീതിയിലേക്ക് അക്ഷരങ്ങളെ പരിണമിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ മലയാളമടക്കം 130 ൽപരം ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും തർജ്ജമ ചെയ്യാനും ഇതിലൂടെ സാധിക്കുമെന്ന് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ നിതിൻ പത്രോസ് പറഞ്ഞു.