ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ഗുരുതേജസ് പ്രാർത്ഥനാകുടുംബ യൂണിറ്റ് മരണാനന്തര സഹായസംഘം 17 -ാം വാർഷിക പൊതുയോഗം മനോജ് പാറപ്പുറത്തിന്റെ വസതിയിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് ടി.എ. അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ശാഖാ സെക്രട്ടറി സി.ഡി. സലിലൻ, കുടുംബയൂണിറ്റ് കൺവീനർ സുനിൽ പരപ്പായി, മരണാനന്തര സംഘം കൺവീനർ വി. മോഹനൻ, രശ്മി മനോജ്, സതി രാജപ്പൻ എന്നിവർ സംസാരിച്ചു.