
കോതമംഗലം: മാർതോമ ചെറിയപള്ളിയിലെ ബൈബിൾ കൺവെൻഷൻ സമാപിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് സമാപനദിന വചനപ്രഘോഷണം നടത്തി. പരിശുദ്ധ യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭയുടെ കോതമംഗലം മേഖലാ മെത്രാപ്പൊലീത്ത എല്യാസ് മോർ യൂലിയോസ് അദ്ധ്യക്ഷതവഹിച്ചു. മാർതോമ ചെറിയപള്ളി വികാരിയും ജനറൽ കൺവീനറുമായ ഫാ. ജോസ് പരുത്തുവയലിൽ സംസാരിച്ചു. മികച്ച പ്രവർത്തനം കാഴ്ച വച്ചവരെയും മികച്ച മാർക്ക് നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, സഹവികാരിമാരായ ഫാ. ജോസ് തച്ചയത്തുകുടി, ഫാ. എല്യാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ, ട്രസ്റ്റിമാരായ ബേബി തോമസ്, എല്യാസ് വർഗീസ്, കെ.കെ. ജോസഫ്, എബി ചേലാട്ട്, ബേബി പാറേക്കര, സലീം ചെറിയാൻ, ബിനോയി തോമസ്, ഡോ. റോയി തുടങ്ങിയവർ നേതൃത്വം നൽകി.