കാലടി: ചെങ്ങൽ വനിതാ വായനശാല വുമൺ കോൺക്ലേവ് സംഘടിപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതിക്കയറിയ 25 സ്ത്രീകളെ ചടങ്ങിൽ ആദരിച്ചു.
അവതാരക അനിത അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി സെക്രട്ടറി വി.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. സെന്റ്. ജർമിയാസ് കോൺവെന്റിലെ സിസ്റ്റർ ഗിഫ്റ്റി തെരേസ, സിസ്റ്റർ ആൻ ഗ്രേസ്, ലെനിൻ, സ്മിത സുഭാഷ്, ഉഷ കൃഷ്ണൻ, വാർഡ് മെമ്പർ ജയശ്രീ, ഹസീന മുഹമ്മദ് ഷാ, സജിത ലാൽ, ബിജി ബാബു, ഓമന സുധാകരൻ, സൗമ്യ, നസ്രിൻ, ഷെമി, അലീന ബാബു തുടങ്ങിയവർ സംസാരിച്ചു.