ആലുവ: ആലുവ യു.സി കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിലെ സിനു വർഗീസ് സ്മാരക ഗവേഷണ പുരസ്‌കാരം ഡോ.ടി ടി. പ്രഭാകരന് പ്രൊഫ.എം. തോമസ് മാത്യു സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി.
മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന ശതാബ്ദി പുസ്തകപരമ്പരയിലേക്ക് ഡോ.മിനി ആലീസ് എഡിറ്റ് ചെയ്ത 'യു.സി ഓർമ്മകളിലെ വിളക്കുമരം' എന്ന പുസ്തകം പ്രകാശിപ്പിച്ചു. പ്രൊഫ. എം. തോമസ് മാത്യുവിൽനിന്ന് കോളേജ് മാനേജർ തോമസ് ജോൺ പുസ്തകം ഏറ്റുവാങ്ങി. ഡോ. ബി. വന്ദന, ഡോ. വിധു നാരായൺ, ഡോ. ടി.ടി. പ്രഭാകരൻ, തോമസ് ജോൺ, ഡോ. മിനി ആലീസ് എന്നിവർ സംസാരിച്ചു.