കിഴക്കമ്പലം: പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയും ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിങ്ങാല യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജെൻഡർ സദസ്

പരിഷത്ത് കോലഞ്ചേരി മേഖലാ സെക്രട്ടറി കെ.ആർ. പത്മകുമാരി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് കെ.ആർ. സരിത അദ്ധ്യക്ഷത വഹിച്ചു. സജന സലാം, സാന്ദ്ര വിജയകുമാർ, സി.കെ. ദിവ്യ, ഷഹസീന പരീത് തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.