കാലടി: നാഷണൽ ഫെഡറേഷൻ ഒഫ് ബ്ലെൻഡിന്റെ ആഭിമുഖ്യത്തിൽ കാലടി സായിശങ്കര ശാന്തികേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഭിന്നശേഷി വനിതകളുടെ ദ്വിദിന പരിശീലന ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിജി വർഗീസ് , എട്ടാം വാർഡ് മെമ്പർ ഷിജ സെബാസ്റ്റ്യൻ, ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് പ്രസിഡന്റ് സി.സി. കാശിമണി, വൈസ് പ്രസിഡന്റ് പി.പി. സാലി എന്നിവർ സംസാരിച്ചു. സായിശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ പുതുവസ്ത്രങ്ങളും ഉപഹാരങ്ങളും സമ്മാനിച്ചു.ഡോ.നസീമ നജീബ്, ഡോ.ലിജാ ദിവാകരൻ എന്നിവർ ക്ലാസ് നയിച്ചു.