sasidharan-nair
ആലുവ താലൂക്ക് എൻ.എസ്.എസ്. യൂണിയനിൽ ആരംഭിച്ച മന്നം സ്മാരക ഗ്രന്ഥശാല എൻ.എസ്.എസ് രജിസ്ട്രാർ വി.വി. ശശിധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ താലൂക്ക് എൻ.എസ്.എസ്. യൂണിയനിൽ ആരംഭിച്ച മന്നം സ്മാരക ഗ്രന്ഥശാല എൻ.എസ്.എസ് രജിസ്ട്രാർ വി.വി. ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. വിശ്വംഭരൻ, പ്രതിനിധി സഭാംഗങ്ങളായ കെ. ജയ, പി. നാരായണൻ നായർ, ജെ. ഹരികുമാർ, വി.ജി. രാജഗോപാൽ, പി.എസ്. ബാബു കുമാർ, ഡി. ദാമോദരകുറുപ്പ്, എം.പി. ബാബു, രഘുകുമാർ, അനിൽകുമാർ, എം.വി. വിപിൻ, പി. സുരേന്ദ്രൻ, മഞ്ഞപ്ര വിജയലക്ഷ്മി, പി.എസ്. വിജയലക്ഷ്മി, മജ്ഞു കൃഷ്ണകുമാർ എന്നിവർ സംസാരി​ച്ചു.