surya-kiran

കൊച്ചി​: പ്രമുഖ തെലുങ്ക് സംവി​ധായകനും നടനുമായ സൂര്യകി​രൺ​ (51) നി​ര്യാതനായി​. മഞ്ഞപ്പി​ത്തത്തെ തുടർന്ന് ചെന്നൈയി​ലെ ആശുപത്രി​യിൽ ചികിത്സയിലായിരുന്നു. സുബ്രഹ്മണി​ രാധാ സുരേഷ് എന്നാണ് യഥാർത്ഥ പേര്.

1978ൽ 'സ്നേഹി​ക്കാൻ ഒരു പെണ്ണ്" എന്ന മലയാളം സി​നി​മയി​ലൂടെ മാസ്റ്റർ സുരേഷ് എന്ന പേരി​ൽ ബാലതാരമായാണ് സി​നി​മയി​ലെത്തി​യത്. 'മൈഡിയർ കുട്ടിച്ചാത്തനി"ലും വേഷമിട്ടു. ഇരുനൂറോളം സി​നി​മകളി​ൽ അഭി​നയി​ച്ചു.

2003ലാണ് സത്യം എന്ന തെലുങ്കു ചിത്രത്തിലൂടെ സംവിധായകനായത്. ധന 51, രഞ്ജുഭായ്, ചാപ്റ്റർ 6 എന്നി​വയാണ് പ്രധാന ചി​ത്രങ്ങൾ. അരസി എന്ന അവസാന ചിത്രത്തിന്റെ റിലീസിംഗിന് മുമ്പാണ് മരണം. നി​രവധി​ ടെലി​വി​ഷൻ സീരി​യലുകളുടെ രചനയും സംവി​ധാനവും നി​ർവഹി​ച്ചി​ട്ടുണ്ട്. ചെന്നൈയി​ലായി​രുന്നു താമസം.

നടി കാവേരിയുമായുള്ള ദാമ്പത്യം പിരിഞ്ഞശേഷം സിനിമാരംഗത്തു നിന്ന് കുറേക്കാലം വിട്ടുനിൽക്കുകയായിരുന്നു. നടി സുജിത സഹോദരിയാണ്.