ആലുവ: എടത്തല അൽ അമീൻ കോളേജ് ഇക്കണോമിക്‌സ് വിഭാഗവും നൊച്ചിമ സേവന ലൈബ്രറിയും ചേർന്ന് 'കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വെല്ലുവിളികളും പരിഹാരവും' എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു.

അൽ അമീൻ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജി ഇന്ദു ഉദ്ഘാടനം ചെയ്തു. സേവന സെക്രട്ടറി ഒ.കെ. ഷംസുദീൻ അദ്ധ്യക്ഷനായി. ഡോ. മാർട്ടിൻ പാട്രിക്, ഡോ. ജസ്റ്റിൻ ജോർജ് എന്നിവർ വിഷയാവതരണം നടത്തി. ഡോ. കെ രാജേഷ് മോഡറേറ്ററായി. ഡോ.എം.എച്ച്. ഷാനിബ, ഡോ. പി.എം. അബ്ദുൾ ഹക്കിം, എ.എ. സഹദ്, സുധീർ മീന്ത്രക്കൽ എന്നിവർ സംസാരിച്ചു.