ball
ഫുട്ബാൾ

കൊച്ചി: റയൽ മാഡ്രിഡിന്റെ മുൻ താരങ്ങളെ പരിശീലകരാക്കി കൊച്ചിയിലും കോഴിക്കോടും ആർ.ബി.എസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ യൂറോപ്യൻ ഫുട്‌ബാൾ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആദ്യപാദം ഏപ്രിൽ 30 മുതൽ മേയ് നാലുവരെ കൊച്ചിയിലും രണ്ടാംപാദം മേയ് നാലു മുതൽ ജൂൺ 10 വരെ കോഴിക്കോടും നടത്തും. എട്ടിനും 16 നും ഇടയിൽ പ്രായമുള്‌ളവർക്കാണ് പ്രവേശനം.റയൽ മാഡ്രിഡിന്റെ മുൻ താരങ്ങളായ അലക്‌സ് ഡയസ് ഡി ലാറോസ, മിഗ്വൽ ഗോൺസാലസ് ലാർസൺ,വേൾഡ് ചാംപ്യനും ഒളിംപിക് മെഡൽ ജേതാവുമായ ജിമ്മി ലിഡ് ബെർഗ് എന്നിവരാണ് മുഖ്യപരിശീലകർ. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ യൂറോപ്യൻ ജൂനിയർ ക്ലബുകളിലേക്ക് തിരഞ്ഞെടുക്കും. സ്‌പെയിൻ,സ്വീഡൻ എന്നീ രാജ്യങ്ങളിലും പരിശീലനത്തിന് അവസരം ഉണ്ടായിരിക്കുമെന്ന് ആർ.ബി.എസ് കോർപ്പറേഷൻ ചെയർമാൻ ഹബീബ് കോയ, സി.ഇ.ഒ ഫൈസൽ എം. ഖാലിദ് എന്നിവർ പറഞ്ഞു.https://www.rbscorporation.com/camp/ എന്ന സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് ഫോൺ​: 7510103033, 7510103055