ആലുവ: കുഴിവേലിപ്പടി എ.എസ്.കെ. ഇബ്രാഹിം മെമ്മോറിയൽ വായനശാലയിൽ വായനാ വസന്തം സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥ സചേതന ലൈബ്രറി പ്രസിഡന്റ് കെ.കെ. ദാസൻ അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് റാഫി മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നേടിയ ശ്രീലക്ഷ്മി ശ്രീകുമാറിനെ വാർഡ് മെമ്പർ എ.എസ്.കെ. സലിം ആദരിച്ചു.

ലൈബ്രറി കൗൺസിൽ സംസ്ഥാന നാടക മത്സരത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്ത സുനിത ജോയിക്ക് വേണ്ടി മകൻ സച്ചിന് ശിവകുമാർ ഉപഹാരം കൈമാറി. എം.എ. നൗഷാദ്, ഉഷാകുമാരി, എ.വി. രഘുനാഥ് എന്നിവർ സംസാരിച്ചു.