ggg
85 ലക്ഷത്തി​ന്റെ സ്വർണം പിടിച്ചു

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി 85 ലക്ഷം രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. ഹെയർ ബാൻഡ് രൂപത്തിലും മറ്റുമായി യുവതി ഒളിപ്പിച്ചു കൊണ്ടുവന്ന 43 ലക്ഷം രൂപയുടെ സ്വർണം കാസർകോട് സ്വദേശിനി അയിഷയിൽ നിന്നും പിടിച്ചെടുത്തു. 885 ഗ്രാം സ്വർണമാണ് ഇവർ കൊണ്ടുവന്നത്. ക്വാലാലംപൂരിൽ നിന്നു വന്ന ഇവരിൽ സിൽവർ നിറം പൂശിയ 43 ഗ്രാം കമ്മലും കീ ചെയിനും പിടിച്ചു. ബഹറൈനിൻ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 42 ലക്ഷത്തോളം രൂപ വിലവരുന്ന 866 ഗ്രാം സ്വർണവും പിടികൂടി. സോക്‌സിലും മറ്റുമായി പേസ്റ്റ് രൂപത്തിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചത്‌.